Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എം. പിമാര്‍ ഒന്നിച്ചുനിന്ന് കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രശ്രദ്ധയില്‍പെടുത്തണം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 1, 2019, 05:06 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ പ്രശ്നങ്ങള്‍ എം. പിമാര്‍ ഒന്നിച്ചു നിന്ന് കേന്ദ്രശ്രദ്ധയില്‍പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന എം. പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എം. പിമാര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.

റെയില്‍വേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരാനാവണം. തലശേരി – മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കബനി ഡാമിന്റെ അടിയിലൂടെ ഇതിനായി ടണല്‍ നിര്‍മിക്കേണ്ടി വരും. ഇതിനുള്ള അനുമതിക്കായി സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. കര്‍ണാടക സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് ബദല്‍ പാതയുടെ സാധ്യത പരിഗണനയിലാണ്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 700 കോടി രൂപ വേണ്ടി വരും. ഏറ്റുമാനൂര്‍ – ചിങ്ങവനം റെയില്‍വേ പാത വികസനത്തിനുള്ള 3.2 ഹെക്ടര്‍ സ്ഥലത്തില്‍ 0.71 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഇനി ഏറ്റെടുത്ത് നല്‍കാനുള്ളത്. ഈ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം സംസ്ഥാനത്തെ അഭിനന്ദിച്ച് കത്ത് അയച്ചിട്ടുണ്ട്.

ശബരി റെയില്‍പാത കേരളത്തിന്റെ സജീവ പരിഗണനയിലുണ്ട്. ചില പദ്ധതികളില്‍ പണം ചെലവഴിക്കുന്നത് കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ത്തിവച്ചിട്ടുണ്ട്. ഇതില്‍ ശബരി റെയില്‍പാതയും ഉള്‍പ്പെട്ടിരിക്കുകയാണ്. സബര്‍ബന്‍ റെയില്‍വേ കേരളത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല. എച്ച്. എന്‍. എല്‍, ബി. പി. സി. എല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തോട് കേരളത്തിന് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതികരിക്കുമെന്ന് എം. പിമാര്‍ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വിഷയത്തില്‍ കേന്ദ്രത്തിന്റെ അനിശ്ചിതത്വം തുടരുകയാണ്. സിയാല്‍ മോഡല്‍ സംവിധാനം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഇതില്‍ എം. പിമാരുടെ ഭാഗത്തു നിന്ന് തുടര്‍ ശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫ്-കേരള റൂട്ടില്‍ പ്രവാസകളില്‍ നിന്ന് വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നു.

കേരളത്തിന്റെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്ന ആര്‍. സി. ഇ. പി കരാറിനെതിരെ കൂട്ടായ ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിദേശരാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കടലാക്രമണം തടയുന്നതിന് ജിയോട്യൂബുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആലപ്പുഴ ബൈപ്പാസ് പണി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മാഹി, തലശേരി പാതയുടെ 36 ശതമാനം പൂര്‍ത്തിയായി. നീലേശ്വരം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പൂര്‍ത്തിയാക്കാനുള്ള നടപടിയായിട്ടുണ്ട്. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവര്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, ടി. പി. രാമകൃഷ്ണന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, എ. സി. മൊയ്തീന്‍, ഇ. പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, വി. എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, എം. പിമാരായ കെ. കെ. രാഗേഷ്, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ്, എ. എം. ആരിഫ്, കെ. സോമപ്രസാദ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, ജോസ് കെ. മാണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, വി. കെ. ശ്രീകണ്ഠന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies