Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സെക്രട്ടേറിയറ്റ് സാമൂഹ്യമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരം- മുഖ്യമന്ത്രി 

സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

by Punnyabhumi Desk
Nov 2, 2019, 03:42 pm IST
in കേരളം

തിരുവനന്തപുരം: ഈ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് സെക്രട്ടേറിയറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 150-ാം വര്‍ഷത്തില്‍ ജനക്ഷേമത്തിനും വികസനത്തിനുമായുള്ള ദൗത്യങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രതിജ്ഞയെടുത്തു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. ഗവ: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് ചാലുകീറിയ തീരുമാനങ്ങള്‍ ഈ മന്ദിരത്തിലുണ്ടായി. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നട്ടെല്ലുയര്‍ത്തി ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയ ഒട്ടേറെ തീരുമാനങ്ങളായിരുന്നു അവ. തിരുവിതാംകൂറും, കൊച്ചിയും, മലബാറും ഒന്നിച്ച് ഐക്യകേരളം പിറന്നു. ഒരു കാലത്ത് തിരുവിതാംകൂറിന്റെ പ്രതീകമായിരുന്ന മന്ദിരം പിന്നീട് കേരളത്തിന്റെ പ്രതീകമായി.

എല്ലാ അര്‍ഥത്തിലും പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന കാലസാക്ഷിയാണ് സെക്രട്ടേറിയറ്റ്. മഹാരാജാക്കന്‍മാരുടെ ദര്‍ബാറുകള്‍ക്കും ബ്രിട്ടീഷ് വൈസ്രോയിമാര്‍ മുതല്‍ ഗവര്‍ണര്‍ ജനറല്‍ വരെയുള്ള അധികാരാരോഹണങ്ങള്‍ക്കും റീജന്റ് മഹാറാണിമാരുടെയും മഹാരാജാക്കന്‍മാരുടെയും ജനാധിപത്യ മന്ത്രിസഭകളുടെ ഭരണത്തിനും സാക്ഷ്യം വഹിച്ചു. സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാര്‍ഷികവും, ഗാന്ധിജിയുടെ 150-ാം ജന്‍മവാര്‍ഷികവും ഒരേവര്‍ഷമാണ് വരുന്നത്. ഗാന്ധിജി ജനിച്ച വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ഈ മന്ദിരത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കയില്‍ വെച്ച് ഇന്ത്യന്‍ ഒപ്പീനിയനില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിന്റെ 150-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്ന ദിവസം തന്നെ കേരള അഡ്മിനിട്രേറ്റീവ് സര്‍വീസിന്റെ വിജ്ഞാപനം വന്നതും ചരിത്രപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചരിത്രജാലകം ചരിത്ര ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

എല്ലാനിലയിലും ചരിത്രത്തിന്റെ ഭാഗമാണ് സെക്രട്ടേറിയറ്റ് മന്ദിരമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തുറമുഖം, പുരാരേഖാ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ആര്‍ക്കൈവ്‌സ് വകുപ്പിന്റെ പുരാരേഖാ പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും പൊതുഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി പി. ഹണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies