തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ക്ലാര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നം. 16/2018) തസ്തികയില്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യരായവരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. സാധ്യതാ പട്ടിക, ഇന്‍വാലിഡേഷന്‍ നോട്ടിഫിക്കേഷന്‍ എന്നിവ www.kdrb.kerala.gov.in ല്‍ ലഭ്യമാണ്.
സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതല്‍ രണ്ട് മാസത്തിനകം പേര്, ജനനത്തീയതി, സമുദായം, ഇഡബ്ല്യൂഎസ് സ്റ്റാറ്റസ്, നോണ്‍ക്രീമിലെയര്‍, വിദ്യാഭ്യാസയോഗ്യത, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യുകയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്, ആയുര്‍വേദ കോളേജിനു സമീപം, എം.ജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ തപാലായി അയയ്ക്കുകയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ നേരിട്ടെത്തിക്കുകയോ വേണം.
ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് അര്‍ഹരായ മെയിന്‍ – സപ്ലിമെന്ററി ലിസ്ററിലുള്ള സംവരണേതര സമുദായത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ആ വിവരം അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നല്‍കുന്ന നിര്‍ദിഷ്ട മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സര്‍ട്ടിഫിക്കറ്റ് പരിശോധനാത്തിയതി, സ്ഥലം, സമയം എന്നിവ പിന്നീട് അറിയിക്കും.
Discussion about this post