കൊച്ചി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.
മിനിമം നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കുക, സമഗ്ര ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. നവംബര്‍ 13 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ബസുടമകള്‍ ധര്‍ണ നടത്തും. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.













