തൃശൂര്‍: വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂര്‍ കാരമുക്കില്‍ പോലീസ് നടത്തിയ പരിശോധനക്കിടെ 14 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കള്ളനോട്ടുമായി സ്‌കൂട്ടറില്‍ പോവുകയായിരുന്ന എടക്കഴിയൂര്‍ സ്വദേശി ജവാഹ്, നിസാര്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
രണ്ടായിരം രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. ബുധനാഴ്ച കാരമുക്കില്‍നിന്നും നാല്പതു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.













