ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചെലവഴിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ. ട്രംപിന്റെ മക്കളായ ഇവാങ്ക, എറിക് എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചതാണ് കണ്ടെത്തിയത്. ന്യൂയോര്‍ക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ട്രംപ് ഒറ്റയ്ക്ക് തന്നെ ഈ തുക അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.













