ന്യൂഡല്‍ഹി : അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്കി സുപ്രീംകോടതി വിധി . മുസ്ലീംപള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി നല്‍കണം. അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ നല്‍കണം. സുന്നി വഖഫ് ബോര്‍ഡിനു വാദം തെളിയിക്കാനായില്ല. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീര്‍പ്പാക്കാണമെന്ന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം.
രാം ലല്ലയുടെ ഹര്‍ജി നിയമപരമായി നിലനില്ക്കും. ശ്രീരാമദേവന് നിയമവ്യക്തിത്വം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അയോദ്ധ്യ കേസില്‍ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
Discussion about this post