Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം

by Punnyabhumi Desk
Nov 14, 2019, 05:23 pm IST
in കേരളം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് ‘അനസ്യൂതയാത്ര കൊച്ചി’ എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച ‘സ്മാര്‍ട്ട് ബസ് പദ്ധതി’യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന പൊതുഗതാഗത സംരംഭങ്ങളില്‍ സ്തുത്യര്‍ഹ സംരംഭം എന്ന നിലയിലാണ് അവാര്‍ഡ്.

2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാര്‍ഗങ്ങള്‍ പരീക്ഷാണാടിസ്ഥാനത്തില്‍ കൊച്ചിയില്‍ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ 1000 ത്തോളം ബസുകളെ സേവനമേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി. ഇവയില്‍ പൊതുജനോപകാരപ്രദമായ സംവിധാനമൊരുക്കി എല്ലാ ബസുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമൊരുക്കി. യാത്രാ ആസൂത്രണ ആപ്ലിക്കേഷനും പ്രാവര്‍ത്തികമാക്കി. എല്ലാ യാത്രയ്ക്കും ഒരേ യാത്രാകാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ബസുകളിലേക്ക് വ്യാപിപ്പിച്ചു.

നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ ലഭ്യമാക്കി. യാത്രാസൗഹൃദമാക്കാന്‍ യാത്ര വിവര സഹായസംവിധാനം എന്ന നിലയില്‍ ബസ്സിനുള്ളില്‍ സ്‌ക്രീന്‍ ഘടിപ്പിക്കുകയും യാത്രികര്‍ക്ക് തല്‍സമയ വാര്‍ത്തകളും റോഡ് സുരക്ഷ അറിയിപ്പുകളും യാത്രാവിവരണങ്ങളും നല്‍കുകയും ചെയ്തു. കൂടാതെ ബസ്സിനുള്ളിലും പുറത്തും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച് സുരക്ഷ ശക്തമാക്കി. ബസ് യാത്രയുടെ മുഴുവന്‍ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തല്‍സമയം ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തി. കാര്‍ഡ് ഉപയോഗിക്കുന്ന യാത്രികര്‍ക്ക് അഞ്ച് ശതമാനം ഇളവ് നല്‍കി. കൂടാതെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഈ ബസുകളില്‍ വനിതാ പരിശോധകരെ നിയമിക്കുകയും ചെയ്തു.
ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ മുഴുവന്‍ ബസുകളിലും ബോട്ടുകളിലും ഓട്ടോകളിലും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാറിനോ ബസുടമയ്‌ക്കോ അധിക സാമ്പത്തികചെലവ് ഇല്ലാതെയാണ് ഇത് നടപ്പാക്കിയത്.

കൊച്ചി വണ്‍ കാര്‍ഡ് നടപ്പാക്കിയ ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെ പേ ക്രാഫ്റ്റ്, ടെക്‌നോവിയ സൊലൂഷന്‍സ് എന്നിവ വഴിയാണ് ഈ സംവിധാനം ബസുകളില്‍ നടപ്പില്‍ വരുത്തുന്നത്. ഈ സംവിധാനം പൂര്‍ണ്ണ തോതില്‍ പ്രാവര്‍ത്തികമാവുന്നതോടെ യാത്രികര്‍ക്ക് കാര്‍ഡ് ബസ്സിനുള്ളിലെ മെഷീനില്‍ ടാപ്പ് ചെയ്ത് യാത്ര ചെയ്യാനാവും.

കൊച്ചി വണ്‍ കാര്‍ഡ് നിലവില്‍ യാത്രയ്ക്കും ഷോപ്പിംഗിനും ഇളവുകളോടെ ഉപയോഗിക്കാന്‍ കഴിയും. കേരളത്തിലെ എല്ലാ അനുബന്ധ ആവശ്യങ്ങള്‍ക്കും ഒറ്റകാര്‍ഡ് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. യാത്രയ്ക്കും ഷോപ്പിംഗിനും ഉപയോഗിക്കുന്ന കാര്‍ഡ് തന്നെ ഡ്രൈവിംഗ് ലൈസന്‍സിനായി ഉപയോഗിക്കാനാവും വിധമുള്ള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ട്രാന്‍സിറ്റ് കാര്‍ഡ് (GOT) ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 17ന് ലക്‌നൗവില്‍ നടക്കുന്ന അര്‍ബണ്‍ മൊബിലിറ്റി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies