തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പരിശോധന പരിപാടി 30 വരെ നീട്ടി. 2020 ഒക്ടോബര്‍ ഒന്ന് യോഗ്യതാ തിയതിയായി നിശ്ചയിച്ച് പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 16ലേക്ക് മാറ്റി.
പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 മുതല്‍ 2020 ജനുവരി 15 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയല്‍ ചെയ്യാം. ഫെബ്രുവരി ഏഴിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും. സമ്മതിദായക പട്ടികയിലെ വിവരങ്ങള്‍ എല്ലാവരും പരിശോധിച്ച് ഉറപ്പുവരുത്തണം. എന്‍വിഎസ്പി പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ്, അക്ഷയ കേന്ദ്രം/ കോമണ്‍ സര്‍വീസ് സെന്റര്‍, താലൂക്ക് ഓഫീസുകളിലെ വോട്ടര്‍ സഹായ കേന്ദ്രം എന്നിവിടങ്ങളില്‍ സമ്മതിദായക പട്ടികയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Discussion about this post