Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലിന് സാങ്കേതികവിദ്യാസേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍

by Punnyabhumi Desk
Nov 14, 2019, 05:30 pm IST
in കേരളം

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ നടപ്പാക്കലിലും വിവരങ്ങളും വെളിപ്പെടുത്തലിലും വിവരസാങ്കേതികവിദ്യാസേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ‘വിവരാവകാശനിയമം: തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തങ്ങളും കടമകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശനിയമത്തിന്റെ നടപ്പാക്കലിന് ഇലക്ട്രോണിക് ആശയവിനിമയ സാധ്യതകളും ഇ-പേയ്മെന്റും ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കപ്പെടണം. വിവരങ്ങള്‍ തേടിയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ നീരസം പ്രകടിപ്പിക്കരുത്, അവയാണ് സംവാദങ്ങള്‍ക്ക് വഴിമരുന്നിടുന്നത്. ജനങ്ങളുടെ ചോദ്യങ്ങളിലൂടെയാണ് ലോകമാകെ ജനാധിപത്യം ശക്തിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാര്‍ക്ക് അവകാശങ്ങള്‍ക്കൊപ്പം കടമകളും ഉണ്ട്. മികച്ചതും സുതാര്യവുമായതുമായ സര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ സജീവ ഇടപെടലിലൂടെയേ സാധ്യമാകൂ. വിവരാവകാശ നിയമം നടപ്പാക്കിയത് സുതാര്യത ഉറപ്പാക്കാനും ജനങ്ങളെ വിലപ്പെട്ട വിവരങ്ങളിലൂടെ ശാക്തീകരിക്കാനുമാണ്. ഈ പ്രക്രിയയില്‍ ഉദ്യോഗസ്ഥരുടെ സഹകരണം വേണം. നിരന്തരമായി വിവരങ്ങള്‍ പുതുക്കാനും ആവശ്യത്തിന് ലഭ്യമാക്കാനും സംവിധാനം വേണം. ആവശ്യപ്പെടുന്ന വിവരങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും കൃത്യമായ ധാരണയുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മീഷണര്‍മാരായ പി.ആര്‍. ശ്രീലത, കെ.വി. സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു. വിവരാവകാശ കമ്മീഷണര്‍മാരായ സോമനാഥന്‍ പിള്ള സ്വാഗതവും ഡോ. കെ.എല്‍. വിവേകാനന്ദന്‍ നന്ദിയും പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies