Tuesday, December 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം: നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യം

by Punnyabhumi Desk
Nov 14, 2019, 05:57 pm IST
in കേരളം

നിലയ്ക്കല്‍: മണ്ഡല-മകരവിളക്ക് മഹോത്സവ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ നിലയ്ക്കലില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിംഗിനായി 300 ഏക്കര്‍ സ്ഥലമാണ് ലഭ്യമാക്കിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്കാണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ഇത്തവണ ഇതിനുപുറമേ 20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിനു പ്രത്യേകം പാതയും ഒരുക്കുന്നുണ്ട്. ഈ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പെടെ ഒരേസമയം ചെറുതും വലുതുമായ 12,000 മുതല്‍ 15,000 വാഹനങ്ങള്‍ നിലയ്ക്കലിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്.

നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാകും അനുവദിക്കുക. നിലയ്ക്കലില്‍ തീര്‍ഥാടകര്‍ക്കായി 970 ശൗചാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി നിലയ്ക്കലില്‍ 130 വാട്ടര്‍ കിയോസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തീര്‍ഥാടകരുടെ യാത്ര സുരക്ഷിതമാക്കുന്നതിന് 400 കിലോമീറ്റര്‍ വ്യാപ്തിയില്‍ സേഫ് സോണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കുന്നതിനും തകരാറുണ്ടാകുന്ന വാഹനങ്ങള്‍ മാറ്റി ഗതാഗത തടസം ഒഴിവാക്കി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യവും സേഫ് സോണ്‍ പദ്ധതിയിലൂടെ ലഭ്യമാകും.

 

ShareTweetSend

Related News

കേരളം

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies