തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. പുനപരിശോധന ഹര്‍ജികളില്‍ തീര്‍പ്പ് വൈകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ യുവതീ പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് മേത്തയാണ് നിയമോപദേശം നല്‍കിയത്.
പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പ് വൈകുന്ന സാഹചര്യത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്റെ സഹായം തേടിയത്. ശബരിമലയില്‍ മണ്ഡലകാലം തുടങ്ങാനിരിക്കെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുപ്പതോളം സ്ത്രീകള്‍ ശബരിമല കയറാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയ സാഹചര്യം ഉണ്ടായിരുന്നു. പുനഃപരിശോധന വിധിയിലെ തീര്‍പ്പ് മാറ്റി വച്ച സാഹചര്യത്തില്‍ യുവതികളെ മലകയറാന്‍ അനുവദിക്കുന്നത് അതില്‍ വ്യക്തത വന്നതിനുശേഷം മതി എന്ന നിലപാടാണ് നിയമോപദേശത്തിന്റെ ഉള്ളടക്കം. അന്തിമ തീരുമാനം വരുന്നവരെ മുമ്പാണ്ടായിരുന്ന സാഹചര്യം തുടരുന്നത് ഉചിതമെന്നാണ് നിയമോപദേശം.














Discussion about this post