Wednesday, October 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സൂര്യനെപ്പോലെ കേരളമാകെ വെളിച്ചമെത്തിക്കാന്‍ സഭ ടിവിയ്ക്കാവും: ഗവര്‍ണര്‍

* സഭ ടിവിയുടെ ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു

by Punnyabhumi Desk
Nov 15, 2019, 04:35 pm IST
in കേരളം

തിരുവനന്തപുരം: സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാന്‍ കേരള നിയമസഭയുടെ സഭാ ടിവിയ്ക്കാവുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള നിയമസഭ ആരംഭിക്കുന്ന സഭ ടിവിയുടെ ലോഗോയുടെയും തീം മ്യൂസിക്കിന്റേയും പ്രകാശനവും നിയമസഭാ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഭാ ടിവിയിലൂടെ ജനങ്ങള്‍ക്ക് സഭാ നടപടികളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കാനാവും. അറിവുള്ള ജനങ്ങളെയാണ് സത്പുരുഷന്‍മാര്‍ എന്ന് വിളിക്കുന്നത്. ശരിയായ വിവരം നല്‍കി ജനങ്ങളെ സത്പുരുഷന്‍മാരാക്കാനാവുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനങ്ങളെ ചിലര്‍ മുന്‍വിധിയോടെ കാണാറുണ്ട്. ശരിയായ വിവരം അവരിലേക്ക് എത്തിക്കാനായാല്‍ ഇതിന് മാറ്റമുണ്ടാവും. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേരള നിയമസഭയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ജനക്ഷേമത്തിനായി നിരവധി നടപടികള്‍ കേരള നിയമസഭ സ്വീകരിച്ചിട്ടുണ്ട്. പലതും പിന്നീട് മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം, തൊഴിലാളി ക്ഷേമം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി നിരവധ സുപ്രധാന തീരുമാനങ്ങള്‍ കേരള നിയമസഭ കൈക്കൊണ്ടു. കേരള നിയമസഭ മറ്റു നിയമസഭകള്‍ക്ക് പല കാര്യങ്ങളിലും റോള്‍ മോഡലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡിജിറ്റല്‍ മാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സഭാ നടപടികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ച നിയമസഭാ സ്പീക്കറെ ഗവര്‍ണര്‍ അഭിനന്ദിച്ചു. സഭാ ടിവി ഒരു മുഴുവന്‍ സമയ ചാനലായി മാറട്ടെയെന്നും ആശംസിച്ചു. മാധ്യമ അവാര്‍ഡ് ജേതാക്കള്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരം വിതരണം ചെയ്തു.

നിയമസഭയിലെ നല്ല കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് സഭാ ടിവിയുടെ ഉദ്ദേശ്യമെന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനം അനുസരിച്ചാവും മാറ്റങ്ങള്‍ തീരുമാനിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭാ ടിവി നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനുവരി ഒന്നിന് സഭാ ടിവിയ്ക്ക് തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നത്. കൃത്യമായി നടക്കുന്ന സഭയാണ് കേരളത്തിലേത്. യാന്ത്രികമായോ ലാഘവത്തോടെയോ ഒരു നിയമവും ഈ സഭയില്‍ പാസായി പോകാറില്ല. അംഗങ്ങള്‍ കൃത്യമായി പഠിച്ചെത്തിയാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം മാധ്യമങ്ങള്‍ പോസിറ്റീവായ കാര്യങ്ങള്‍ കൂടി ജനങ്ങളിലെത്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സ്വാഗതവും നിയമസഭ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies