തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു.സി.മാത്യു, ലിജി ചാക്കോ, ബോബി അബ്രഹാം എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യരാക്കി.
നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 നവംബര്‍ 12 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക്.
Discussion about this post