തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി എന്‍. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെയും അംഗം കെ.പി. ശങ്കരദാസിന്റെയും ഭരണസമിതിയിലെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റും അംഗവും ചുമതലയേറ്റത്്.
ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എം. ഹര്ഷന്, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ്, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം. രാജഗോപാലന്‍ നായര്‍, സ്ഥാനമൊഴിയുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, സ്ഥാനമൊഴിയുന്ന അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, മുന്‍ ദേവസ്വം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post