സന്നിധാനം: വലിയ നടപ്പന്തലിലും വാവര് നടക്ക് മുന്നിലും ഇക്കുറി തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും യാതൊരു നിയന്ത്രണങ്ങളും ഇല്ല. പൂര്‍ണമായും ശരണമന്ത്രമുഖരിതമായ അന്തരീക്ഷമായിരിക്കും വരുന്ന മണ്ഡലമഹോത്സവത്തെ വരവേല്‍ക്കുന്നത്. യുവതികളെ സന്നിധാനത്ത് എത്തിക്കേണ്ടത്തില്ല എന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് സന്നിധാനത്ത് പോലീസ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. അതേസമയം സുരക്ഷാ പരിശോധനകള്‍ ഉണ്ടാകും.
പൂര്‍ണമായും ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക എന്നത് മാത്രമാണ് പോലീസിന്റെ കടമ എന്നാണ് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള എ ഐ ജി രാഹുല്‍ ആര് നായര്‍ പറഞ്ഞു. സന്നിധാനത്ത് സായുധ സേനയും സ്ട്രൈക്കര്‍ ഫോഴ്സും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ടെങ്കിലും തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പോലീസ് അതികൃതര്‍ നല്കുന്ന വിശദീകരണം. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരമാണ് ശബരിമല നടതുറക്കുന്നത്.
Discussion about this post