Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായ അധികാരം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 18, 2019, 04:50 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്തയ്ക്ക് വിപുലമായി നിയമ അധികാരം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലോകായുക്ത ദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിക്കും ദുര്‍ഭരണത്തിനും വിരുദ്ധമായ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്ത.
ഒരു ദിവസത്തെ ആഘോഷം കൊണ്ടു നിറുത്താതെ സെമിനാറുകളും ബോധവത്കരണ പരിപാടികളും മറ്റു ജില്ലകളിലും സംഘടിപ്പിക്കണം. അതിന് സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവും. ലോകായുക്ത നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിന് ബോധ്യമുണ്ട്. ഇതിനുള്ള പരിഹാര നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലുങ്ക് നിര്‍മാണം മുതല്‍ പ്രതിരോധ കരാറില്‍ വരെ അഴിമതിയും ദല്ലാള്‍ കമ്മീഷനും സംഭവിക്കുന്നതായി ശക്തമായ ആരോപണമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് നിലവിലെ നിയമത്തിന് മൂര്‍ച്ചയും കാര്‍ക്കശ്യവും വരുത്തിയാണ് ലോക്പാലും ലോകായുക്തയും സാധ്യമാക്കിയത്. പരാജയപ്പെട്ട പത്തിലധികം ശ്രമങ്ങള്‍ക്കുശേഷമാണ് ലോക്പാല്‍ രാജ്യത്ത് നിലവില്‍ വന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോകായുക്ത ഇപ്പോഴുമില്ല. അതേസമയം കേരളത്തില്‍ 1998 നവംബര്‍ 15ന് ലോകായുക്ത നിലവില്‍ വന്നു. നിരവധി ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിലെ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സാധാരണ രീതിയില്‍ ജുഡീഷ്യല്‍ പരിഹാരം കാണാനുള്ള ചെലവും കാലതാമസവും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കും. കാലതാമസമില്ലാതെ വേഗത്തില്‍ നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഓംബുഡ്സ്മാന് പിന്നിലുള്ളത്.
സാമൂഹ്യനീതി നിര്‍വഹണ രംഗത്ത് പ്രമുഖ സ്ഥാനമുള്ള അയ്യങ്കാളിയുടെ സ്മരണ പേറുന്ന ഹാളില്‍ വച്ച് ചടങ്ങ് സംഘടിപ്പിച്ചു എന്ന പ്രത്യേകതയുണ്ട്. സുതാര്യവും ശുദ്ധവുമായ ഭരണസംവിധാനം ഉറപ്പാക്കുകയായിരുന്നു ദേശീയ സ്വാതന്ത്ര്യ, നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ സ്വപ്നം. ബ്രിട്ടീഷ് ഭരണത്തിനു ശേഷം സുതാര്യതയും ശുദ്ധിയും പ്രതീക്ഷിച്ചെങ്കിലും അഴിമതിയും സ്വജനപക്ഷപാതവും വ്യാപിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെ ചിന്താഗതിയില്‍ വലിയ മാറ്റം ഉണ്ടാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പിനാകിചന്ദ്ര ഘോഷ് പറഞ്ഞു.

കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപലോകായുക്തമാരായ ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, അഡ്വക്കേറ്റ് ജനറല്‍ സി. പി. സുധാകരപ്രസാദ്, ലോകായുക്ത സ്പെഷ്യല്‍ അറ്റോര്‍ണി അഡ്വ. സി. ശ്രീധരന്‍ നായര്‍, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ. പി. ജയചന്ദ്രന്‍, രജിസ്ട്രാര്‍ ജി. അനില്‍കുമാര്‍, കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies