പമ്പ: ശബരിമല സന്നിധാനത്ത് 17000 പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്‌ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം, വലിയ നടപ്പന്തല്‍, ഫ്‌ലൈഓവര്‍, ലോവര്‍ പോര്‍ഷന്‍ എന്നിവിടങ്ങളിലായി വിരിവയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണമുണ്ട്. 2.65 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികളാണ് സന്നിധാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മൂന്നു നേരം അന്നദാനം നല്‍കാനുള്ള അന്നദാനമണ്ഡപമുണ്ട്. തണുത്തതും ചൂടുള്ളതുമായ കുടിവെള്ള വിതരണത്തിനായി 306 വാട്ടര്‍ടാപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നിധാനത്ത് 998 സൗജന്യ ശൗചാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 479 സ്ഥിര ശൗചാലയങ്ങളും 500 കണ്ടെയ്‌നര്‍ ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. മാലിന്യസംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനറേറ്ററുകളും, 600 വേസ്റ്റ് ബിന്നും അഞ്ച് എംഎല്‍ഡിയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post