വയനാട്: ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച പത്ത് വയസുകാരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഇന്നു രാവിലെ ഷഹലയുടെ വീട്ടിലെത്തിയ അദേഹം ബന്ധുക്കളുമായി സംസാരിച്ചു. അധ്യാപകരുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നും മനുഷ്യത്യരഹിതമായ നടപടിയാണ് ഉണ്ടായത്. ഒരാളെയും വെറുതെ വിടരുത്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ്.
സംഭവത്തെ തുടര്‍ന്ന് ഒരു ഷജിലെന്ന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റ് നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വിവരം അറിഞ്ഞ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും, അവിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാലാണ് ചികിത്സ വൈകിയതെന്നുമാണ് പ്രധാനാധ്യാപകന്‍ പറയുന്നത്.













