തിരുവനന്തപുരം: ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് നടപ്പിലാക്കുന്ന ദേശീയ അമൃത് കാംപയിന്‍ (അമൃത് ഫോര്‍ ലൈഫ്) പദ്ധതിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിറ്റമൃതിന്റെ തൈകള്‍ വിതരണത്തിന് തയ്യാറായി. ചിറ്റമൃതിന്റെ തൈകള്‍ നട്ടു വളര്‍ത്തുന്നതിന് താല്‍പ്പര്യമുളളവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് തൈകള്‍ വരെ സൗജന്യമായി ലഭിക്കും.
സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നട്ടുവളര്‍ത്തുന്നതിനായി കൂടതുല്‍ തൈകള്‍ ആവശ്യമുളള സ്ഥാപനങ്ങള്‍, കാവുകളില്‍ നട്ടു വളര്‍ത്തുന്നതിന് താല്‍പ്പര്യമുളളവര്‍ അതത് വിതരണ ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയാല്‍ 20 മുതല്‍ 25 വരെ തൈകള്‍ സൗജന്യമായി ലഭിക്കും.
തൈകള്‍ക്കായി ചുവടെക്കൊടുക്കുന്ന സ്ഥാപനങ്ങളെ സമീപിക്കാം.
കേരള വനഗവേഷണ സ്ഥാപനം, പീച്ചി (9400806220, 7025538204),
ഔഷധി റീജിയണല്‍ സെന്റര്‍, പരിയാരം (9446459378, 9633505909),
ഔഷധി, കുട്ടനല്ലൂര്‍, തൃശ്ശൂര്‍ (9447201664),
സര്‍ക്കാര്‍ ആയുര്‍വേദ ഗവേഷണ സ്ഥാപനം, പൂജപ്പുര (0471 2340172),
ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ & റിസര്‍ച്ച്
ഇന്‍സ്റ്റിസ്റ്റ്യൂട്ട്, പാലോട് (0472 2869226, 9447730214)
Discussion about this post