നിലയ്ക്കല്‍: അയ്യപ്പഭക്തര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എം കൗണ്ടറുകള്‍ സജ്ജമായി. കാനറാ ബാങ്ക്, എസ്.ബി.ഐ ബാങ്ക്, കേരളാ ഗ്രാമീണ്‍ബാങ്ക് എന്നീ ബാങ്കുകളാണ് മൊബൈല്‍ എ.ടി.എമ്മുകള്‍ എത്തിച്ചിട്ടുള്ളത്.
വിവിധസ്ഥലങ്ങളില്‍ നിന്നായി അനവധി ഭക്തരെത്തുന്ന നിലയ്ക്കലില്‍ എ.ടി.എം. കൗണ്ടറുകള്‍ അപര്യാപ്തമാണെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ.ടി.എമ്മുകള്‍ നിലയ്ക്കലില്‍ എത്തിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ വി. വിജയകുമാരന്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന പക്ഷം പമ്പ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മൊബൈല്‍ എ.ടി.എമ്മുകള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post