ശ്രീനഗര്‍: കാശ്മീര്‍ സര്‍വകലാശാലയ്ക്കു സമീപം സ്‌ഫോടനം. സര്‍വകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.സഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഭീകരരും സൈന്യവും തമ്മില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.













