പത്തനംതിട്ട: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ഡിസംബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചു മുതല്‍ ഡിസംബര്‍ 10 വൈകുന്നേരം ആറുവരെ പൊങ്കാല ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളായ തിരുവല്ല നഗരസഭ, നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുംപുറം ഗ്രാമ പഞ്ചായത്തുകളിലും എല്ലാവിധ മദ്യത്തിന്റെയും കള്ളിന്റെയും വില്പനയും വിപണനവും നിരോധിച്ച് ഡ്രൈഡേ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
ഈ സ്ഥലങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍, ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കരുതെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Discussion about this post