ഗോമ: ലാന്റിങ്ങിനിടെ യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് 29 പേര്‍ കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ഗോമനഗരത്തില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്.
വിമാനത്തിലെ യാത്രക്കാരും നഗരത്തിലെ താമസക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് കാബിന്‍ ജീവനക്കാരും 17 യാത്രക്കാരുമുള്‍പ്പെടുന്നു. സ്വകാര്യ കമ്പനിയായ ബിസി ബീയുടെ ഉടമസ്ഥതയിലുള്ള ബസിബീ ഡോര്‍ണിയര്‍ -228 വിമാനമാണ് തകര്‍ന്ന് വീണത്.













