Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വേമ്പനാട്ടു കായലില്‍ ജില്ലയില്‍ 14 കരിമീന്‍ സംരക്ഷിത മേഖലകള്‍ സ്ഥാപിക്കും

by Punnyabhumi Desk
Nov 27, 2019, 01:49 pm IST
in കേരളം

ആലപ്പുഴ: സര്‍ക്കാര്‍ തുടങ്ങുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം ജില്ലയില്‍ കായലിലെ 14 ഇടങ്ങള്‍ കരിമീന്‍ സംരക്ഷിത സങ്കേതങ്ങളാക്കി മാറ്റുമെന്ന് ഫിഷറീസ് ഹാര്‍ബര്‍ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയില്‍ 14 മത്സ്യ സങ്കേതങ്ങളും 14 കക്ക പുനരുജ്ജീവന യൂണിറ്റുകളും സ്ഥാപിക്കുന്നതിന് ആദ്യപടിയായി മണ്ണഞ്ചേരി പഞ്ചായത്തിലെ അമ്പലക്കടവ് ആദ്യ മത്സ്യ സംരക്ഷിത മേഖലയായും മണ്ണഞ്ചേരി കിഴക്ക് കക്കാ പുനരുജ്ജീവന മേഖലയായും പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മത്സ്യബന്ധനത്തിന് അശാസ്ത്രീയ രീതികള്‍ അവലംബിക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ മത്സ്യ ഉല്‍പ്പാദനത്തില്‍ കാര്യമായ വര്‍ദ്ധനവ് കണ്ടതായി മന്ത്രി പറഞ്ഞു. പ്രജനന സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വഴി കടല്‍ മത്സ്യ ഉല്‍പ്പാദനത്തില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 4.8 ലക്ഷം മെട്രിക് ടണ്‍ കടല്‍ മത്സ്യ ഉല്‍പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.2 ലക്ഷം മെട്രിക് ടണ്‍ ഉത്പാദനം വര്‍ധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഇതിന്റെ നേട്ടം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കടലില്‍ നിന്ന് മത്തി അപ്രത്യക്ഷമായിരുന്ന സ്ഥിതിമാറി ഇപ്പോള്‍ ധാരാളം മത്തി ലഭിക്കുന്ന കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.

അശാസ്ത്രീയമായ മത്സ്യബന്ധനത്തിന് എതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും വലിയ പിഴ ഈടാക്കുകയും ചെയ്തതോടെയാണു മത്സ്യ സമ്പത്ത് വര്‍ധിച്ചത്. ഏറ്റം കെട്ടല്‍ നിയമ വിരുദ്ധമായ കാര്യമാണെന്നും അത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കക്ക ജലം ശുദ്ധീകരിക്കുന്നതാണ്. വേമ്പനാട്ടുകായലില്‍ പദ്ധതിയുടെ ഭാഗമായി കക്കയ്ക്കും സംരക്ഷിതമേഖല ഒരുക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. മത്സ്യത്തെ മത്സ്യത്തൊഴിലാളികള്‍ തന്നെ സംരക്ഷിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറണം. പദ്ധതിയുടെ ആദ്യ ഘട്ടമായി ജില്ലയ്ക്ക് 160 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ധനകാര്യവകുപ്പുമന്ത്രി ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies