Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന സേവനം തൃപ്തികരം: നിയമസഭാ സമിതി

by Punnyabhumi Desk
Nov 28, 2019, 06:17 pm IST
in കേരളം

പമ്പ: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് തൃപ്തികരമായ പ്രവൃത്തനങ്ങളാണു മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ചെയര്‍മാന്‍ സി.കെ നാണു എം.എല്‍.എ പറഞ്ഞു. ശബരിമല ദര്‍ശനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കു ലഭ്യമാക്കേണ്ട സൗകര്യങ്ങളെപ്പറ്റി പമ്പ ദേവസ്വം ബോര്‍ഡ് ശ്രീരാമ സങ്കേതം ഓഡിറ്റോറിയത്തില്‍ നിയമസഭാ സമിതി നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പമ്പാ നദിയില്‍ ഭക്തര്‍ക്ക് കുളിക്കുവാന്‍ മതിയാകുന്ന വിധത്തില്‍ വെള്ളത്തിന്റെ തോത് കൂട്ടുവാനും നദിയിലേക്ക് ഇടിഞ്ഞു വീണു കിടക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍ ദേവസ്വം ബോര്‍ഡിന്റേയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നീക്കം ചെയ്യുവാനും സമിതി നിര്‍ദേശിച്ചു. ശബരിമലയിലേക്ക് ഒറ്റപ്പെട്ടു വരുന്ന മുതിര്‍ന്ന പൗരന്മാരെ സഹായിക്കുന്നതിനുള്ള ചുമതല നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. സന്നിധാനത്ത് മുതിര്‍ന്ന പൗരന്മാരെ കൈ പിടിച്ച് എത്തിക്കുവാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് നടത്തണം. ഭക്തജനങ്ങളുടെ വരവില്‍ ഉദ്യോഗസ്ഥരുടെ സൂക്ഷ്മതാക്കുറവ് കാരണം ഒരു അപകടവും സംഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. സ്ത്രീകളായ ഭക്തര്‍ക്കു പമ്പയില്‍ കുളി കഴിഞ്ഞു വസ്ത്രം മാറുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് ഡോളി കൂലി നിരക്കില്‍ ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു.

നിയമസഭാ സമിതി അംഗങ്ങളും എം.എല്‍.എമാരുമായ കെ.യു അരുണന്‍, എന്‍.ജയരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ആര്‍.രാമചന്ദ്രന്‍, ശബരിമലയുടെ ചുമതലയുള്ള എഡിഎം: എന്‍.എസ്.കെ ഉമേഷ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം, പമ്പ അഡീഷണല്‍ സ്പെഷ്യല്‍ ഓഫീസര്‍ അരവിന്ദ് സുകുമാര്‍, പമ്പ സ്പെഷ്യല്‍ ഓഫീസര്‍ സാബു മാത്യു, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies