Saturday, December 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സൗരോര്‍ജ്ജ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും -മന്ത്രി എം.എം മണി

by Punnyabhumi Desk
Nov 28, 2019, 06:24 pm IST
in കേരളം

തിരുവനന്തപുരം: സൗരോര്‍ജ്ജ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഊര്‍ജ്ജരംഗത്ത് മുന്നോട്ടുപോകുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. അനര്‍ട്ട് സംഘടിപ്പിച്ച പാരമ്പര്യേതര ഊര്‍ജ്ജ വ്യവസായികളുടെയും സാങ്കേതിക വിദഗ്ധരുടേയും ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലവൈദ്യുതി പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജവും കേരളത്തിന്റെ ഭൂപ്രകൃതിയില്‍ നടപ്പാനാവില്ല. അത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും സൗരോര്‍ജ്ജ ഉത്പാദനത്തിലില്ല. പുരപ്പുര പ്ലാന്റുകള്‍ അനവധി സ്ഥാപിക്കാനാകും. ഉപയോഗശൂന്യമായ ഭൂമി, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യ കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ്ജ ഉത്പാദനത്തിന് ഏറെ സാധ്യതയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരും അനെര്‍ട്ടും ലക്ഷ്യമിടുന്നത്. വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം, ജലസംഭരണികള്‍ തുടങ്ങിയവയിലൂടെ സൗരോര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കാനാകും. ഇതിനായാണ് ഈ മേഖലയിലുള്ളവരുടെ സഹകരണവും അഭിപ്രായവും സര്‍ക്കാര്‍ ആരായുന്നതെന്നും മന്ത്രി പറഞ്ഞു.

മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഊര്‍ജ്ജ സെക്രട്ടറി ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരളവാട്ടര്‍ അതോറിറ്റി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി എന്നീ സ്ഥാപനങ്ങളുമായി മന്ത്രിയുടെ സാന്നിധ്യത്തില്‍ അനെര്‍ട്ട് ധാരണാപത്രം ഒപ്പിട്ടു.

ധാരണാപത്ര പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലും, തരിശുഭൂമിയിലും 13.5 മെഗാ വാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റുകളാണ് അനെര്‍ട്ട് സ്ഥാപിക്കുന്നത്. വാട്ടര്‍ അതോറിറ്റി എം.ഡി ഡോ. എ. കൗശികനും അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണയുമാണ് ധാരണാപത്രം ഒപ്പിട്ടത്. ആദ്യഘട്ടമായി പാലക്കാട് മൂങ്ങില്‍മടയിലെ 36 ഏക്കറിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.

കാറ്റാടിപ്പാടങ്ങളില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുളള വിന്‍ഡ് എനര്‍ജി മാപ്പ് തയ്യാറാക്കുന്നതിനാണ് കേന്ദ്ര നവീന ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുളള ഗവേഷണസ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജിയുമായി ധാരണാപത്രം ഒപ്പിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡി. ലക്ഷ്മണനും അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണയുമാണ് ഒപ്പിട്ടത്.
സര്‍ക്കാര്‍ വകുപ്പുകളെ സൗരോര്‍ജ്ജത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് അനെര്‍ട്ട് നടത്തുന്നതെന്ന് ഡയറക്ടര്‍ അമിത് മീണ പറഞ്ഞു. ആദ്യഘട്ടത്തില്‍ പോലീസ്, വാട്ടര്‍ അതോറിറ്റി, ഐ.ടി.ഐ, കെ.എസ്.ആര്‍.ടി.സി, റവന്യൂ എന്നിവയില്‍ പദ്ധതി നടപ്പാക്കാനാണ് പരിഗണിക്കുന്നത്.

വാട്ടര്‍ അതോറിറ്റി എം.ഡി ഡോ. എ. കൗശികന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്‍ഡ് എനര്‍ജി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡി. ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ അനെര്‍ട്ട് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍ സ്വാഗതവും ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് ഹാരിസ് നന്ദിയും പറഞ്ഞു.

സൗരോര്‍ജ്ജ രംഗത്തെ വിവിധ സ്ഥാപനപ്രതിനിധികള്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെച്ചു. ഊര്‍ജ്ജകേരളമിഷന്റെ ഭാഗമായി 2021-ല്‍ 1000 മെഗാവാട്ട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 300 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും 100 മെഗാവാട്ട് കാറ്റാടിപ്പാടങ്ങളില്‍ നിന്നും ഊര്‍ജ്ജ ഉത്പാദനത്തിനാണ് അനെര്‍ട്ട് ശ്രമിക്കുന്നത്.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies