തിരുവനന്തപുരം: വെള്ളായണി കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായലോരം പരിപാടി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കായല്‍ ഫെസ്റ്റ് എല്ലാ വര്‍ഷവും നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കായല്‍ സംരക്ഷണത്തിനായി മുന്‍കയ്യെടുത്ത കാര്‍ഷിക സര്‍വകലാശാലയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. കൂടുതല്‍ ജനപങ്കാളിത്തത്തോടെ ഇതൊരു സ്ഥിരം സംവിധാനമായി കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയും വെള്ളായണി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥി യൂണിയനും വെറ്റ്ലാന്‍ഡ് അതോറിറ്റിയും കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
എം. വിന്‍സെന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കല്ലിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. കുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ അനില്‍ കുമാര്‍, സ്റ്റുഡന്റസ് യൂണിയന് പ്രസിഡന്റ് എം.ആര് അനഘ എന്നിവര്‍ പങ്കെടുത്തു.
Discussion about this post