Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു

by Punnyabhumi Desk
Nov 28, 2019, 06:32 pm IST
in കേരളം

തിരുവനന്തപുരം: 48 ാമത് കേരള ലളിത കല അക്കാദമി പുരസ്‌കാര വിതരണവും രാജാരവിവര്‍മ്മ കലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു. ലളിത കലകള്‍ക്ക് ജനകീയ മുഖം നല്‍കാന്‍ അക്കാദമിക്ക് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നഗര കേന്ദ്രികൃതമായിരുന്ന പ്രവര്‍ത്തങ്ങള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കാനുള്ള അക്കാദമി ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു. കിളിമാനൂര്‍ രാജാരവിവര്‍മ്മ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ ബി. സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍, കലാഗവേഷകന്‍, പ്രഭാഷകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. മാരാരെ മന്ത്രി ഫെലോഷിപ്പ് നല്‍കി ആദരിച്ചു.

പ്രശസ്ത ശില്പി കെ. എസ്. രാധാകൃഷ്ണനുള്ള ഫെലോഷിപ്പ് അദ്ദേഹത്തിന്റെ സഹോദരന്‍ കെ ജി. കുമാര്‍ ഏറ്റുവാങ്ങി. അഹല്യ. എ. എസ്, ചിത്ര ഇ. ജി, ജലജ പി.എസ്, ജയേഷ് കെ.കെ, വിനോദ് അമ്പലത്തറ എന്നിവര്‍ ഈ വര്‍ഷത്തെ ചിത്ര-ശില്പകലാ പുരസ്‌കാരങ്ങള്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരത്തിന് ടി. എസ്. പ്രസാദ്, രഞ്ജിത്ത് ഐ.പി, സജീന്ദ്രന്‍.കെ, സജീഷ് പി.എ, സിബിന. എന്‍. എം തുടങ്ങിയവര്‍ അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം. ഈ വര്‍ഷത്തെ വി. ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡല്‍ എസ് അഭിരാഗിനും, വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡല്‍ എന്‍. വി ദ്രുവരാജനും സമ്മാനിച്ചു. കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം അശ്വതി. ടി. എസ്, ആതിര കനു, വിഷ്ണു കെ.പി, ശ്രീലക്ഷ്മി. കെ. എസ്, സുധീഷ. വി എന്നിവര്‍ ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം.

കിളിമാനൂര്‍ രാജ രവി വര്‍മ്മ സാംസ്‌കാരിക നിലയത്തോട് അനുബന്ധിച്ചാണ് ഒരു കോടി രൂപ ചെലവില്‍ കലാകേന്ദ്രം ഒരുങ്ങുക. സ്റ്റുഡിയോ കോംപ്ലക്സ്, കലാകാര•ാര്‍ക്കുള്ള താമസസൗകര്യം എന്നീ സൗകര്യങ്ങങ്ങള്‍ ഇവിടെ സജ്ജീകരിക്കും. കേരള ലളിത കല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സ്വാഗതമാശംസിച്ച ചടങ്ങില്‍ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, കിളിമാനൂര്‍ പാലസ് ട്രസ്റ്റ് പ്രതിനിധി രാമവര്‍മ തമ്പുരാന്‍, കേരള ലളിത അക്കാദമി സെക്രട്ടറി പി. വി. ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies