തിരുവനന്തപുരം: നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ക്ക് കുടിശ്ശിക തീര്‍ക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. 2019 മാര്‍ച്ച് 31ല്‍ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്ക് (01.04.2014 നു ശേഷമുള്ള കാലയളവിലേക്ക് നികുതി അടച്ചിട്ടില്ലാത്ത എല്ലാതരം വാഹനങ്ങള്‍ക്കും) 31വരെ നികുതി അടയ്ക്കാം.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലം നികുതി കുടിശ്ശിക ഉണ്ടായിരുന്നതും റവന്യൂ റിക്കവറി വഴി ഭാഗികമായോ പൂര്‍ണ്ണമായോ കുടിശ്ശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങള്‍ക്കും ഈ അവസരം ലഭിക്കും. ആനുകൂല്യത്തിന് വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യമില്ല. നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ നികുതി അടച്ച് തുടര്‍നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post