പമ്പ: കക്കാട്ടാറില്‍ നിര്‍മ്മിച്ചിട്ടുള്ള വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്നും വൈദ്യുത ഉത്പാദനത്തിന് ശേഷമുള്ള ജലം കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയിലുള്ള റാന്നി -പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതിയില്‍കൂടി കടന്നുപോകുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് അനുസരിച്ച് ജലവിതാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഈ സാഹചര്യത്തില്‍ കക്കാട്ടാറിലേയും പമ്പയാറിലേയും കുളിക്കടവുകള്‍ ഉപയോഗിക്കുന്ന തീരദേശവാസികളം, അയ്യപ്പഭക്തന്മാരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അടിയന്തരഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2322515, 1077 (ടോള്‍ ഫ്രീ) എന്നീനമ്പരുകളിലും ചുവടെയുള്ള ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.
ജില്ലാ പോലീസ് കണ്‍ട്രോള്‍ റൂം – 0468 2222600, ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്- 04735 205211, അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (നിലയ്ക്കല്‍ ബേസ് ക്യാമ്പ്) – 04735 205225, അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം (പമ്പ) – 04735 203295, തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ – 0469 2601202, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ – 04734 224827, കോഴഞ്ചേരി താലൂക്ക് ഓഫീസ് – 0468 2222221, തിരുവല്ല താലൂക്ക് ഓഫീസ് – 0469 2601303, മല്ലപ്പള്ളി താലൂക്ക് ഓഫീസ് – 0469 2682293, റാന്നി താലൂക്ക് ഓഫീസ് – 04735 227442, അടൂര്‍ താലൂക്ക് ഓഫീസ് – 04734 224826.
Discussion about this post