Sunday, February 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗം -മുഖ്യമന്ത്രി

by Punnyabhumi Desk
Dec 20, 2019, 04:24 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസശാക്തീകരണം വികസനപ്രക്രിയയുടെ ഭാഗമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാപരിപാടിയായ ‘സമ’യുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പദ്ധതിയിലൂടെ കേരളം രാജ്യത്ത് മാതൃക സൃഷ്ടിക്കുകയാണ്. ഒരുലക്ഷം സ്ത്രീകള്‍ ഒന്നിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ഇതാദ്യമാണ്. ഭരണഘടനപ്രകാരം വിദ്യാഭ്യാസം പൗരാവകാശമാണ്. ഇത് യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം പകരാനും ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്‍നേടാനും പദ്ധതി സഹായിക്കും. ഇതിലൂടെ കുടുംബശ്രീക്ക് വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലേക്കും കടക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. പൊതുസമൂഹത്തിന്റെയാകെ പിന്തുണയോടെ പദ്ധതി വിജയത്തിലെത്തിക്കാനാകും. സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്ത് സന്നദ്ധപ്രവര്‍ത്തകരായും മാറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യഘട്ടത്തില്‍ ഒരുലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരാണ് പദ്ധതിയിലൂടെ തുടര്‍വിദ്യാഭ്യാസം നേടുന്നതെങ്കിലും വരുംനാളുകളില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യതയുള്ളവരാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് പൗരന്‍മാര്‍ പലരീതിയില്‍ ഭിന്നിപ്പിക്കപ്പെടുകയാണ്. അതില്‍നിന്ന് വ്യത്യസ്തമായി എല്ലാ പൗരന്‍മാരും ഒന്നാണ് എന്ന സന്ദേശമാണ് കേരളം നല്‍കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പ്രദേശിക സര്‍ക്കാരുകള്‍ മുഖേന സ്ത്രീശാക്തീകരണ മേഖലയില്‍ എടുക്കുന്ന മുന്‍കൈ നവകേരള നിര്‍മാണത്തിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ലോഗോ ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ: പി.എസ്. ശ്രീകല സ്വാഗതവും, അസി: ഡയറക്ടര്‍ ഡോ: വിജയമ്മ നന്ദിയും പറഞ്ഞു.
‘സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ’ എന്ന ലക്ഷ്യത്തോടെ സാക്ഷരതാമിഷനും കുടുംബശ്രീ മിഷനും ചേര്‍ന്നാണ് ‘സമ’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ആദ്യഘട്ടമായി സംസ്ഥാനത്തെ 1000 തദ്ദേശസ്ഥാപനങ്ങളിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പദ്ധതി നടപ്പാക്കുന്നത്. ഒരു തദ്ദേശസ്ഥാപനത്തില്‍ പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗങ്ങളില്‍ 50 വീതം പഠിതാക്കളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്. 1000 തദ്ദേശസ്ഥാപനങ്ങളിലായി രണ്ടു തുല്യതാ കോഴ്‌സുകളിലുമായി ഒരുലക്ഷം പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഈ മാസം 31 വരെയാണ് രജിസ്‌ട്രേഷന്‍. പഠിതാക്കളുടെ കോഴ്‌സ് ഫീസും പരീക്ഷാ ഫീസും പൂര്‍ണമായും കുടുംബശ്രീ വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വനിതാഘടക പദ്ധതിയില്‍നിന്നോ പൊതുവികസന ഫണ്ടില്‍നിന്നോ ഇതിനുള്ള തുക വിനിയോഗിക്കും.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies