Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നദീസംരക്ഷണത്തിന് സംഘടിതശ്രമം വേണം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

by Punnyabhumi Desk
Dec 20, 2019, 04:29 pm IST
in കേരളം

തിരുവനന്തപുരം: മാനവസംസ്‌കാരത്തിന്റെ ഉറവിടങ്ങളായ നദികള്‍ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജലസ്രോതസുകള്‍ നിലച്ചാല്‍ ജീവന്റെ നിലനില്‍പ്പ് ഇല്ലാതാകും. ഇതിനെതിരെ സംഘടിതമായി പരിശ്രമിച്ചാല്‍ നദീപുനരുജ്ജീവനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ നദീപരിപാലനത്തിന് ജൈവമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജലവും മണലുമുള്‍പ്പെടെയുള്ളവ കമ്പോളത്തിലെത്തിക്കുന്നതിന് വലിയ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ ഭാവിതലമുറയില്‍ നിന്ന് കടംകൊണ്ടവയാണെന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടാകണം. ഭാവി തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിച്ചു നിര്‍ത്താന്‍ വലിയ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

നദീതടത്തിന്റെയും ജലത്തിന്റെയും സംയോജിത സംരക്ഷണ പരിപാലനത്തിന് നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കേണ്ട ജൈവമാര്‍ഗ്ഗങ്ങള്‍ വിശകലനം ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
നദീപരിപാലനത്തിനായി ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്ന ജൈവമാര്‍ഗ്ഗങ്ങള്‍, നദീസംരക്ഷണ ജൈവമാര്‍ഗ്ഗ കര്‍മ്മ പദ്ധതി തയ്യാറാക്കല്‍, നദികളുടെ പുനരുജ്ജീവനത്തിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പങ്കാളിത്തം, ജലസമൃദ്ധി പദ്ധതി എന്നീ വിഷയങ്ങളില്‍ ബന്ധപ്പെട്ട വിദഗ്ദ്ധര്‍ വിഷയാവതരണം നടത്തി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies