തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ എന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും സംരംഭകര്‍ക്കും വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍/ ഉപകരണങ്ങള്‍ വാങ്ങുന്നതിനും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകള്‍ ഫാം മെഷിനറി ബാങ്കുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം അനുവദിക്കും.
ഇതിനായി www.agrimachinery.nic.in ല്‍ വഴി രജിസ്റ്റര്‍ ചെയ്തതിനുശേഷം അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് കാര്യാലയവുമായോ തൊട്ടടുത്ത കൃഷിഭവനുമായോ ബന്ധപ്പെടുക.
Discussion about this post