തിരുവനന്തപുരം: തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ നിന്നും 26നും 27നും പകല്‍ ഒന്‍പതിനും 11നും ഇടയില്‍ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും. അതിനാല്‍ വലിയതുറ മുതല്‍ പള്ളിത്തുറവരെ തീരത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ (9 കി.മി) ദൂരം അപകടസാധ്യത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിക്ഷേപണ സമയം ഈ പ്രദേശത്ത് മത്സ്യബന്ധനം ഒഴിവാക്കണം.
ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ 220, 260 ഡിഗ്രിയില്‍ 45-75 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ (തീരത്ത് നിന്ന് 75-125 കിലോമീറ്റര്‍ ദൂരം) മത്സ്യബന്ധനം ഒഴിവാക്കാനും മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ഏജന്‍സികളായ മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ് എന്നിവരുടെ നിര്‍ദേശം കര്‍ശനമായും പാലിക്കണം.
Discussion about this post