ശബരിമല: മണ്ഡലപുജയ്ക്ക് നടതുറന്നശേഷം ഇതുവരെ ശബരിമലയിലെ വരുമാനം 156 കോടി രൂപ കവിഞ്ഞു. 156,60,19,661 രൂപയാണ് കഴിഞ്ഞ 39 ദിവസത്തെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ വരുമാനം 105,29,88,864 രൂപയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അരവണയുടെ വില്‍പ്പനയിലൂടെ 67,76,87,780 രൂപയും കാണിക്കയായി 53,14,59,095 രൂപയും ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 40,98,91,175 രൂപയും 42,33,75,166 രൂപയുമായിരുന്നു. അപ്പം വില്‍പ്പനയിലൂടെ ഇതുവരെ 9,86,76,620 രൂപ ലഭിച്ചു. ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചത് 3,88,13,180 രൂപയാണ്. അര്‍ച്ചനയിനത്തില്‍ 9,00,175 രൂപയും പഞ്ചാമൃതം വില്‍പ്പനയില്‍ 26,17,600 രൂപയുമാണ് ലഭിച്ചത്.
ഇനിയും എണ്ണിത്തിട്ടപ്പെടുത്താത്ത നാണയങ്ങള്‍ കൂടി എണ്ണിക്കഴിയുന്നതോടെ വരുമാനത്തുക ഇനിയും വര്‍ധിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്. രവി, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സുധീഷ്‌കുമാര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.













