കൊച്ചി: പുതുവര്‍ഷത്തില്‍ എണ്ണക്കമ്പനികള്‍ എല്‍പിജി സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 19.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 28.50 രൂപയും വര്‍ധിച്ചു. മാസാവസാനം എണ്ണക്കമ്പനികള്‍ നടത്തിയ അവലോകന യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 685 രൂപ ഗാര്‍ഹിക സിലിണ്ടറിന് നല്‍കിയിരുന്ന ഉപഭോക്താവ് ഇനി 704 രൂപ നല്‍കണം. 1,213 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇനി 1,241 രൂപയാണ് നല്‍കേണ്ടത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.
സബ്‌സിഡി നല്‍കുന്നതിനാല്‍ ഗാര്‍ഹിക ഉപഭോക്താക്കളെ വില വര്‍ധനവ് ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍ ജിഎസ്ടി നിരക്കിലുണ്ടാകുന്ന വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ട്.














Discussion about this post