തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ നടക്കും. സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പാസുകള്‍ക്ക് എട്ടു മുതല്‍ അപേക്ഷിക്കാം. ഒരു ദിവസം പരമാവധി 100 പേര്‍ക്കുമാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
അക്ഷയകേന്ദ്രം മുഖേനയോ ഓണ്‍ലൈനായോ സന്ദര്‍ശന പാസുകള്‍ക്ക് അപേക്ഷിക്കാം. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2360762.
Discussion about this post