ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷയ്ക്ക് മുമ്പായി ട്രയല്‍ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ജനുവരി 22 ന് വധശിക്ഷ നടപ്പാക്കുന്ന സ്ഥലമായ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ വെച്ച് തന്നെ അടുത്ത ദിവസങ്ങളില്‍ ട്രയല്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ട്രയല്‍ നിരീക്ഷിക്കാന്‍ ജയില്‍ സൂപ്രണ്ട്, പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 22-ന് രാവിലെ ഏഴ് മണിക്ക് നിര്‍ഭയ കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റും. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ വെച്ചു തന്നെയാണ് നിര്‍ഭയ പ്രതികളുടെ വധശിക്ഷയും നടപ്പാക്കുക.













