Sunday, October 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാര്‍ – സ്വകാര്യ സഹകരണം; ടൂറിസം മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Jan 11, 2020, 03:01 pm IST
in കേരളം

കൊച്ചി: സര്‍ക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയില്‍ വമ്പിച്ച മുന്നേറ്റ മുണ്ടാക്കാന്‍ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആഗോള നിക്ഷേപക സംഗമം അസ്സെന്‍ഡ് -2020 ല്‍ കേരളത്തിലെ ടുറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതിളെ കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

നിലവില്‍ കേരളത്തില്‍ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 520 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന്റെ ഫലമായി ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2018 ല്‍ 15.6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1.09 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെത്തി. 2019 ല്‍ ഈ തോത് കുതിച്ചുയര്‍ന്നു. തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിലുള്ള ടുറിസം പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നടപാക്കുന്ന പദ്ധതികളുടെ ഗുണവശം നാട്ടുകാര്‍ക്കും ലഭിക്കണം. ഇത് വഴി നാട്ടുകാരും ടൂറിസം വ്യവസായികളും തമ്മില്‍ നല്ലൊരു ബന്ധം വളരണം. അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍ സാധ്യതകളും വര്‍ധിക്കും.

സംസ്ഥാനത്തെ ടുറിസം മേഖലയുടെ വളര്‍ച്ചക്ക് പ്രധാനപ്പെട്ട 3 പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. മലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്ന മലബാര്‍ ടൂറിസം പദ്ധതി, മണ്‍സൂണ്‍ കാലഘട്ടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി, സാഹസീക ടൂറിസത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതി എന്നിവയാണവ. പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുമുള്ള ടൂറിസം പദ്ധതികള്‍ ജനകീയ ഇടപെടലിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹര്‍ത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍ ഇതിന് അപവാദമായി ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതും അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി.ബാലകിരണ്‍, വിവേക് നായര്‍ ( ലീല ഗ്രൂപ്പ്), ജോസ് ഡൊമിനിക് ( സി.ഇ.ഒ, ബ്രാന്റ് ഗാര്‍ഡിയന്‍ ഓഫ് സി.ജി.എച്ച്. എര്‍ത്ത് ഹോട്ടല്‍സ്), അദീബ് അഹമദ് ( എം.ഡി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്), ഡേവിസ് കാരാടന്‍ ( ചെയര്‍മാന്‍, സോഫ്ടക് ഇന്റര്‍നാഷണല്‍ ), എബ്രഹാം ജോര്‍ജ് ( ചെയര്‍മാന്‍, ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies