തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തില്‍ ഉപഭോക്താവില്‍ നിന്നും പിഴ ഈടാക്കില്ല. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവില്‍ നിന്നും പിഴ ഈടാക്കില്ലെന്നും നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, വില്‍പ്പനക്കാര്‍ എന്നിവരില്‍ നിന്നും പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിരോധനം നടപ്പാക്കുന്നതിലെ അവ്യക്തത പൂര്‍ണമായി മാറ്റി വിശദ മാര്‍ഗനിര്‍ദേശം വീണ്ടും ഇറക്കുമെന്ന് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് പറഞ്ഞു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലുളള നടപടിയടക്കമുള്ള കാര്യങ്ങളിലാണ് വിവിധ വകുപ്പുകള്‍ വ്യക്തത തേടുന്നത്.
Discussion about this post