തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കാള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി അറിയാനാകും.
പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കാള്‍സെന്റര്‍ പ്രവര്‍ത്തിക്കും. കാള്‍ സെന്ററില്‍ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്തും.
പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡിലും ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ട്. 18004257211 ആണ് നമ്പര്‍.
എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങള്‍ അറിയാം.
Discussion about this post