Sunday, May 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാട്ടുതീ പ്രതിരോധത്തിന് ഫോറസ്റ്റ് ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളുമായി വനം വകുപ്പ്

by Punnyabhumi Desk
Jan 15, 2020, 05:03 pm IST
in കേരളം

തിരുവനന്തപുരം: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളുമായി വനംവകുപ്പ്. വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് സെക്രട്ടേറിയറ്റ് അനക്സില്‍ വനം മന്ത്രി അഡ്വ കെ രാജു നിര്‍വഹിച്ചു. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പരമ്പരാഗതമായി പിന്തുടരുന്ന രീതികള്‍ക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളുടെ സഹായം ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ വാഹനങ്ങള്‍ ഉപകാരപ്രദമാണ്. ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്‌നി ശമന-പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റു അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ധരിക്കാനുള്ള ആധുനിക ഫയര്‍സ്യൂട്ട്, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കും. കാട്ടു തീ അണയ്ക്കുന്നതിനോടൊപ്പം പടരുന്നത് തടയാനും ഇത് ഉപകരിക്കും. ജലാശയങ്ങളില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തേക്ക് നേരിട്ട് എത്ര സമയം വേണമെങ്കിലും വെള്ളം പമ്പുചെയ്യാന്‍ സാധിക്കും. കൂടാതെ 450ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. 59 ലക്ഷം രൂപയാണ് വാഹനങ്ങള്‍ക്ക് ചെലവായത്.

മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം നീക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറന്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും വാഹനത്തിലുണ്ട്.

അത്യുഷ്ണകാലത്ത് കോട്ടൂര്‍, വയനാട് ആനപുനരധിവാസ കേന്ദ്രങ്ങളില്‍ ആനകളെ തണുപ്പിക്കുന്നതിനും, ആദിവാസി കോളനികളില്‍ കുടിവെള്ളമെത്തിക്കുന്നതിനും വന്യമൃഗങ്ങള്‍ക്ക് ഉള്‍ക്കാടുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനും വാഹനം ഉപയോഗിക്കാനാവും. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ തൃശ്ശൂര്‍, ഈസ്റ്റ് സര്‍ക്കിള്‍ പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സേവനം ലഭ്യമാക്കും.

വാഹനങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വകുപ്പിലെ 30 വനസംരക്ഷണജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മുഴുവന്‍ വന സംരക്ഷണ ജീവനക്കാര്‍ക്കും ഇതിനാവശ്യമായ പരിശീലനം നല്‍കും. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഫലം വിലയിരുത്തിയ ശേഷം എല്ലാ ജില്ലകളിലും ഫോറസ്റ്റ് ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളുടെ സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യ വനം മേധാവി പി കെ കേശവന്‍, പി സി സി എഫ്മാരായ ദേവേന്ദ്രകുമാര്‍ വര്‍മ, ബെന്നിച്ചന്‍ തോമസ്, എ പി സി സി എഫ് മാരായ ഗോപാലകൃഷ്ണന്‍, ഇ പ്രദീപ് കുമാര്‍, വി വി ഷാജിമോന്‍ തുടങ്ങി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies