Saturday, June 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ട് യാഥാര്‍ഥ്യത്തിലേക്ക്; മംഗലം ഡാമില്‍ ടെണ്ടര്‍ ക്ഷണിച്ചു

by Punnyabhumi Desk
Jan 16, 2020, 03:17 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി കേരള ജലസേചന വകുപ്പ് നടപ്പാക്കുന്ന ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ടിന് തുടക്കമാവുന്നു. പാലക്കാട് ജില്ലയിലെ മംഗലം, ചുള്ളിയാര്‍ ഡാമുകളായിരുന്നു പൈലറ്റ് അടിസ്ഥാനത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ മംഗലം ഡാമിന്റെ ടെണ്ടര്‍ പ്രസിദ്ധീകരിച്ചു. 2.95 മില്ല്യന്‍ ക്യൂബിക് മീറ്റര്‍ മണ്ണും ചെളിയും നീക്കം ചെയ്യുവാനാണ് തീരുമാനം.

2017 ലാണ് സര്‍ക്കാര്‍ ഈ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പദ്ധതി തയ്യാറാക്കുവാന്‍ സാങ്കേതിക സമിതിയും പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ചീഫ് സെക്രട്ടറി ചെയര്‍മാനായി എംപവേര്‍ഡ് കമ്മിറ്റിയും രൂപികരിച്ചു. പദ്ധതി തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനുമായി വ്യക്തമായ സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജ്യറും (എസ്ഒപി) മന്ത്രിസഭ അംഗീകരിച്ചു. എന്‍സിഇഎസ്എസ്, കെഇആര്‍ഐ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1170 മണ്ണു സാമ്പിളുകള്‍ ശേഖരിച്ചു മണ്ണിന്റെ ഘടന പരിശോധിച്ചു. പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചു തയ്യാറാക്കിയ പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാന്‍, മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാന്‍ എന്നിവ തയ്യാറാക്കുകയും വിശദമായ പദ്ധതി രേഖ തയ്യാറാക്കി അംഗീകാരം നേടുകയും ചെയ്തു. ആഗോള ടെണ്ടര്‍ അടിസ്ഥാനത്തിലുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ‘ടേണ്‍ കീ’ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ തുക രേഖപ്പെടുത്തുന്ന ഏജന്‍സിക്ക് കരാര്‍ നല്‍കും.

റിസര്‍വോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്തതും പരിസ്ഥിതിക്കു ഹാനിയുണ്ടാകാത്തതുമായ രീതിയില്‍ നിലവിലുള്ള ഗതാഗതത്തെ ബാധിക്കാതെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള മത്സ്യകര്‍ഷകരുടെ പുനരധിവാസവും ഉറപ്പാക്കും. മാര്‍ച്ച് മാസത്തോടെ കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മൂന്ന് വര്‍ഷം കൊണ്ടു പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി മോണിറ്ററിംഗ് കമ്മിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies