കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ദിനപത്രം ഡെപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല യുജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായും പ്രവര്‍ത്തിച്ചു. നിരവധി പുസ്തകങ്ങളുടെ രചയിതാവും വിവര്‍ത്തകനുമാണ്. തത്സമയം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. തലശേരിക്കടുത്ത് മൊകേരിയില്‍ 1965ലാണ് ജനനം. സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്, നിരഞ്ജന.
Discussion about this post