തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ക്ലര്‍ക്-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്, അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് സര്‍വീസിലെ സമാനമായ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പില്‍ നിന്നുള്ള സമ്മതപത്രം എന്നിവ സഹിതം മേലധികാരി മുഖേന സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, റ്റി.സി 14/2016, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം – 695034 വിലാസത്തില്‍ ഫെബ്രുവരി 29-നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kescpcr.kerala.gov.in വിലാസത്തില്‍ ലഭ്യമാണ്.
Discussion about this post