തിരുവനന്തപുരം: കണ്ണൂര്‍ ആഞ്ജനേയം സത്സംഗ വേദി പ്രവര്‍ത്തകര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ദര്‍ശനം നടത്തി. ആശ്രമത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന പൂജകളില്‍ നേരിട്ട് പങ്കെടുക്കുന്നതിനും ദര്‍ശനത്തിനുമായാണ് സത്സംഗ വേദി പ്രവര്‍ത്തകര്‍ എത്തിയത്.
ആശ്രമ ശതാബ്ദി പ്രമാണിച്ച് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 120-ാം അവതാര ജയന്തി ദിനമായ 2019 ഡിസംബര്‍ 25 മുതല്‍ 2020 ഏപ്രില്‍ 2 ശ്രീരാമനവമി വരെ നൂറ് ദിവസം ശ്രീരാമപട്ടാഭികം, മഹാഗണപതി ഹോമം തുടങ്ങിയവ നടന്നുവരികയാണ്. ജനുവരി 18ന് ചേങ്കോട്ടുകോണം ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടക സംഘം 18നും 19നും ആശ്രമത്തില്‍ ലക്ഷാര്‍ച്ചന നടത്തി. മഠവൂര്‍പ്പാറ ഗുഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് സംഘം മടങ്ങിയത്. മലപ്പുറം വണ്ടൂര്‍ ചെറുകോട് ശ്രീരാമദാസ ആശ്രമത്തിന്റെ കണ്ണൂര്‍ ജില്ലയിലെ കൂട്ടായ്മയാണ് ആഞ്ജനേയം സത്സംഗ വേദി.
Discussion about this post