തിരുവനന്തപുരം: അരുവിക്കരയിലെ 86 എംഎല്‍ഡി, 74എംഎല്‍ഡി ജല ശുദ്ധീകരണ ശാലകളുടെ അവസാനഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ജല വിതരണം തടസ്സപ്പെടും. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും.
കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ്, തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്‌ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളം തടസപ്പെടാന്‍ സാധ്യതയുള്ളത്.
അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 8547638181, 0471-2322674, 2322313 (തിരുവനന്തപുരം) 9496000685 (അരുവിക്കര).
Discussion about this post