Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

by Punnyabhumi Desk
Feb 3, 2020, 05:16 pm IST
in കേരളം

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്കിലൂടെ ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌പേസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കോവളത്ത് നടക്കുന്ന ‘എഡ്ജ് 2020’ സ്‌പേസ് ടെക്‌നോളജി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതികരംഗത്ത് കേരളത്തില്‍ ഒട്ടേറെ അവസരങ്ങളുണ്ട്. ഐ.എസ്.ആര്‍.ഒ, രാജ്യത്തെ ഏക ബഹിരാകാശ സര്‍വകലാശാലയായ ഐ.ഐ.എസ്.ടി, എല്‍.പി.എസ്,സി, ഐ.എസ്.ആര്‍.ഒ തുടങ്ങിയവയുടെ സാന്നിധ്യം തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് യാഥാര്‍ഥ്യമാകുന്ന രാജ്യത്തെ ഏക സ്‌പേസ് പാര്‍ക്കിന്റെ സാധ്യതകള്‍ ഉയര്‍ത്തും. ബഹിരാകാശ സാങ്കേതികതയിലെ പുതുകമ്പനികള്‍ക്ക് അതുകൊണ്ടുതന്നെ നിരവധി സാധ്യതകളുണ്ട്. സ്‌പേസ് പാര്‍ക്കില്‍ ഭൗതിക അടിസ്ഥാനസൗകര്യങ്ങള്‍, മെന്റര്‍ നെറ്റ്വര്‍ക്ക്, ദേശീയ-അന്തര്‍ദേശീയ സഹകരണം തുടങ്ങിയവ ഒരുക്കി തലസ്ഥാനത്തെ രാജ്യത്തിന്റെ ബഹിരാകാശനഗരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക മുന്നേറ്റങ്ങള്‍ ഗുണപരമായി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സാമൂഹ്യമുന്നേറ്റത്തിനുതകുന്ന നൂതന ശാസ്ത്രഗവേഷണ ഉത്പന്നങ്ങള്‍ നിലില്‍ സര്‍ക്കാര്‍ ‘കെ-ഡിസ്‌ക്’ വഴി നടപ്പാക്കുന്ന 20 ഓളം വന്‍കിട പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കുകയാണ്. ആദ്യ സൂപ്പര്‍ ഫാബ് ലാബും എറണാകുളത്ത് ആരംഭിച്ചു. കെ-ഫോണ്‍ പദ്ധതിയിലൂടെ അതിവേഗ ഇന്റര്‍നെറ്റും ഇ-ഗവേണന്‍സ് വ്യാപനവും നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഓഫീസിലെ സയന്റിഫിക് സെക്രട്ടറി ഡോ: അരബിന്ദോ മിത്ര മുഖ്യപ്രഭാഷണം നടത്തി. ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ കാതറിന്‍ സുവാര്‍ഡ്, ബ്രിട്ടീഷ് ഹൈക്കമ്മിഷനിലെ സയന്‍സ് ആന്റ് ഇന്നവേഷന്‍ മേധാവി സാറാ ഫാലന്‍, യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധി റാഷിദ് ഖമീസ് അല്‍ ഷമേലി, വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ റോയ് എം. ചെറിയാന്‍, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies