Monday, October 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ രൂപീകരിക്കുന്നു

by Punnyabhumi Desk
Feb 6, 2020, 05:01 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വീവറേജ് വിഷയങ്ങള്‍ കൈകാര്യംചെയ്യാനും ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി സംസ്ഥാന ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കൊച്ചി ആസ്ഥാനമായി രൂപീകരിക്കുന്ന ഈ സര്‍ക്കിളിന് കീഴിലായിരിക്കും സംസ്ഥാനത്തെവിടെയുമുള്ള സ്വീവറേ് മാലിന്യം നീക്കംചെയ്യല്‍, സംസ്‌കരിക്കല്‍ പ്രവൃത്തികള്‍ ഇനി നടക്കുക.

ആദ്യഘട്ടമായി ഒരു സൂപ്രണ്ടിംഗ് എന്‍ജിനീയറുടെ മേല്‍നോട്ടത്തിലാവും കൊച്ചിയിലെ ആസ്ഥാനം പ്രവര്‍ത്തിക്കുക. ഘട്ടംഘട്ടമായി ഈ സര്‍ക്കിളിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന പുതിയ സ്വീവറേജ് പദ്ധതികളുടെ ചുമതലയും ഈ സര്‍ക്കിളിനാവും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കിള്‍ രൂപീകരിക്കുന്നത്.

അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങളിലൊന്നാണ് സ്വീവറേജ് മാലിന്യത്തിന്റെ നീക്കംചെയ്യലും സംസ്‌കരിക്കലും. ഈ സാഹചര്യത്തിലാണ് ഇതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന് ജല അതോറിട്ടി തീരുമാനമെടുത്തത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനമൊട്ടുക്കും സ്വീവറേജ് മാലിന്യം നീക്കല്‍ കാര്യക്ഷമമാക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത മാതൃക കൊണ്ടുവരാനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായം എല്ലായിടത്തും ലഭ്യമാക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും. പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഏകോപിക്കപ്പെടുന്നതിനാല്‍ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാനും കേന്ദ്രസഹായം ലഭ്യമാക്കാനും പുതിയ സര്‍ക്കിള്‍ രൂപീകരണം സഹായകമാവും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies